സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആന്ധ്രയിൽ കോഴിപ്പോര് നിരീക്ഷിക്കാൻ 130 ഡ്രോണുകളുമായി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിജയവാഡ: സംക്രാന്തി ദിനത്തോടനുബന്ധിച്ച് കോഴിപ്പോരിന് കുപ്രസിദ്ധമായ ഇടങ്ങളിൽ ഡ്രോൺ പ്രയോഗിക്കാൻ ഒരുങ്ങി ആന്ധ്ര പ്രദേശ് പൊലീസ്. പൊങ്കലും മകര സംക്രാന്തിയോടും അനുബന്ധിച്ച് കോഴിപ്പോര് നടത്തുന്നതിന് വിലക്കുണ്ടെങ്കിലും എൻടിആർ, കൃഷ്ണ, ഗോദാവരി, എലൂരു ജില്ലകളിൽ രഹസ്യമായി കോഴിപ്പോരുകൾ നടത്താറുണ്ട്. സംക്രാന്തി ആഘോഷങ്ങളുടെ പേരിലാണ് ഇവ നടത്തുന്നത്.പരിശോധനകൾ ശക്തമാക്കാനും നൂതന സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ച് ഇത്തരം പോരുകൾ തടയാനുമാണ് ഡിജിപി സി എച്ച് ദ്വാരക തിരുമല റാവു സംസ്ഥാന പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. പൊലീസ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത് ഹൈ ക്വാളിറ്റിയുള്ള 130 ഡ്രോണുകളാണ്.പൊലീസുകാർക്ക് പെട്ടന്ന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽഡ്രോൺ പട്രോളിംഗ് സജീവമാക്കും. പണം വച്ച് നടക്കുന്ന കോഴിപ്പോര് പലപ്പോഴും അക്രമ സംഭവങ്ങളിലേക്ക് കലാശിക്കും. ആന്ധ്രയിലെ തീര ദേശ ഗ്രാമങ്ങളിഷ കോഴിപ്പോരും ചൂതുകളിലും സംക്രാന്തി സമയത്ത് സജീവമായി നടക്കുന്നതായാണ് പൊലീസ് പറയുന്നു. ആയതിനാൽ എട്ട് ജില്ലകൾ കേന്ദ്രീകരിച്ചാണ് വലിയ രീതിയിലുള്ള പൊലീസ് പരിശോധന നടക്കുക. അടുത്തിടെ കോഴിപ്പോര് നിയന്ത്രിക്കാത്തതിന് ആന്ധ്ര ഹൈക്കോടതി പൊലീസിനോട് അതൃപ്തി വിശദമാക്കിയിരുന്നു. കോഴിപ്പോര് 2016ലാണ് നിരോധിച്ചത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.