സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ക്ഷേത്ര നിർമാണത്തിലും രാഷ്ട്രീയം; മമതയുടെ ജഗന്നാഥ ക്ഷേത്രത്തിന് മറുപടി ബിജെപിയുടെ രാമക്ഷേത്രം

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അധികാരത്തിലെത്തിച്ച പോരാട്ടഭൂമിയാണ് നന്ദിഗ്രാം . നന്ദിഗ്രാമിലും സിംഗൂരിലും സിപിഎം സർക്കാരിനെതിരെ മമത കടുത്ത പോരാട്ടങ്ങൾ നടത്തുകയും പശ്ചിമ ബംഗാളിൽ അധികാരത്തിലേറുക്കയും ചെയ്തിരുന്നു . എന്നാൽ ഇതേ നന്ദിഗ്രാമിൽ ഇപ്പോൾ ഒരുകാലത്തെ മമതയുടെ ലെഫ്റ്റനന്റും ഇപ്പോൾ അവരുടെ രാഷ്ട്രീയ ശത്രുവുമായ ബിജെപി എംഎൽഎ സുവേന്ദു അധികാരി ഏപ്രിൽ ആറിന് നന്ദിഗ്രാമിൽ അയോധ്യ മാതൃകയുള്ള രാമക്ഷേത്രത്തിന് തറക്കല്ലിടുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത് .

നന്ദിഗ്രാം മമത ബാനർജിയുടെ തട്ടകമാണെങ്കിലും നന്ദിഗ്രാം നിയമസഭാ മണ്ഡലമുള്ള തംലുക്കില്‍ നിന്നുള്ള എംപിയായിരുന്നു സുവേന്ദു അധികാരി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു അധികാരി മമതയെ നന്ദിഗ്രാമിൽ പരാജയപ്പെടുത്തിയത് . അതേസമയം ബംഗാളിന്റെ നാഴിക്കകളായി മമത ഉയര്‍ത്തിപ്പിടിക്കാൻ വളരെ അധികം സാധ്യത ഉള്ള ഒരു പദ്ധതിയായിരുന്നു ജഗന്നാഥ ക്ഷേത്രം .മിഡ്നാപൂര്‍ ജില്ലയിലെ ദിഘയില്‍ പണികഴിപ്പിച്ച ജഗന്നാഥ ക്ഷേത്രം മമത ബാനര്‍ജി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. എന്നാൽ ഇതിന് ഏതാനും ആഴ്ചകള്‍ക്ക് മാത്രം ബാക്കി നിൽക്കെയാണ് നന്ദിഗ്രാമിലെ രാമക്ഷേത്രത്തിന് അധികാരി തറക്കലിടാൻ ഒരുങ്ങുന്നത്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സവിശേഷതകള്‍ ബംഗാളിലെ ക്ഷേത്രത്തിന് ഉണ്ടായിരിക്കും എന്നും കൂടാതെ സംസ്ഥാനത്തെ കോടിക്കണക്കിന് ഭക്തരായ ഹിന്ദുക്കളുടെ രാമനോടുള്ള ഭക്തിയെ പ്രതിഫലിപ്പിക്കുകയും ചെയ്യും എന്നുമായിരുന്നു അധികാരി പറഞ്ഞത് അധികാരിയുടെ പ്രതികരണം . രാമക്ഷേത്രത്തിന് പുറമേ, സമുച്ചയത്തില്‍ ഒരു ഗോശാല, ഒരു വൈദ്യശാല ഒരു ഗസ്റ്റ് ഹൗസ് എന്നിവയും ഉണ്ടായിരിക്കും എന്നും അധികാരി വ്യക്തമാക്കിയെത്തിയിരുന്നു .അതേസമയം ജഗന്നാഥ ക്ഷേത്രത്തിന് മറുപടിയായാണ് രാമക്ഷേത്രം ബിജെപി കൊണ്ടുവരുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം .

അതേസമയം 2007-ൽ നന്ദിഗ്രാമിൽ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രസ്ഥാനത്തിനിടെ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട 14 പേരുടെ സ്മരണയ്ക്കായി ഒരു ആശുപത്രി പണിയാൻ നിശ്ചയിച്ച ഭൂമിയിലാണ് ഇപ്പോൾ രാമക്ഷേത്രം പണിയുന്നതെന്നും തൃണമൂല്‍ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുനാൽ ഘോഷ് ആരോപിച്ചു.

Advertisement

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്

Read More »

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ

Read More »

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം

Read More »

കടലിലെ മീൻ വിഷമാകുമ്പോൾ; അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്.

Read More »

“മാതൃകാ പുനരധിവാസ ഗ്രാമം”; മലപ്പുറം ജില്ലയിലെ തിരൂരിൽ ആദ്യ തറക്കല്ലിടും

തിരുവനന്തപുരം: ഭിന്നശേഷി കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും യോജിച്ചുള്ള പുനരധിവാസം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത മാതൃകാ അസിസ്റ്റീവ് വില്ലേജുകളിൽ (മാതൃകാ പുനരധിവാസ ഗ്രാമം) ആദ്യത്തെതിന് മലപ്പുറം ജില്ലയിലെ തിരൂരിൽ തറക്കല്ലിടുകയാണ്. ഇതോടെ ഈ സർക്കാരിൻ്റെ

Read More »

എഐ പണി ഇല്ലാതാക്കുമോ; റിപോർട്ടുകൾ പറയുന്നു

സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സിട്രിനി റിസർച്ചിൻ്റെ ‘ ദി 2028 ഗ്ലോബൽ ഇൻ്റലിജൻസ് ക്രൈസിസ്’ റിപ്പോർട്ട്. AIയുടെ ദ്രുതഗതിയിലുള്ള വളർച്ച മൂലം 2028 ആകുമ്പോഴേക്കും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്

Read More »
Advertisement