തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനിടയിൽ ഗുരുവായൂരിൽ ഒരു പോളിംഗ് ഓഫീസർ കുഴഞ്ഞുവീണതിനെ തുടർന്ന് വോട്ടിംഗ് 10 മിനിറ്റോളം തടസ്സപ്പെട്ടു. 24-ാം വാർഡിലെ പോളിംഗ് ബൂത്തായ ഗുരുവായൂർ എ.യു.പി സ്കൂളിലായിരുന്നു സംഭവം.
ബ്രഹ്മകുളം സ്വദേശി സ്രാമ്പിക്കൽ സുരേഷ്, സെക്കന്റ് പോളിംഗ് ഓഫീസറായി ഡ്യൂട്ടിയിൽ പ്രവർത്തിക്കുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് പോളിംഗ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകിയിരുന്നു.
ഏകദേശം 10 മിനിറ്റിന് ശേഷമാണ് സുരേഷ് സാധാരണ നിലയിലേക്ക് മടങ്ങിയത്. തുടർന്ന് അദ്ദേഹം വീണ്ടും ഡ്യൂട്ടി തുടർന്നു. സംഭവത്തെ തുടർന്ന് തടസം നേരിട്ട വോട്ടിംഗ് സാധാരണ നിലയിലായി.










