സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ പൂരം കലക്കി, തൃശൂരിൽ ബിജെപി- സിപിഎം ഗൂഢാലോചന നടത്തി’: വിഡി സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തൃശ്ശൂരിൽ സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി- സിപിഎം ഗൂഢാലോചന നടത്തി.

അതാണ് തൃശ്ശൂരിലെ തോൽവിക്ക് കാരണമെന്ന് വിഡി സതീശൻ പറഞ്ഞു. പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിയെന്നും യുഡിഎഫ് പരിശോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. ആലത്തൂരിലെ തോൽവി ചെറിയ വോട്ടിനാണ്.

സർക്കാർ വീഴ്ചകൾ തുറന്ന് കാണിക്കാനായി. ദേശീയ തലത്തിൽ തിളക്കമായ മുന്നേറ്റമാണുണ്ടായത്. സിപിഎം- ബിജെപി അവിഹിത ബന്ധം നിയമസഭ തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ്.

പ്രകാശ് ജാവദേക്കർ എന്തിനാണ് എൽഡിഎഫ് കൺവീനർ, മുഖ്യമന്ത്രിയുമായി നിരന്തര കൂടിക്കാഴ്ച നടത്തിയത്. സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നാണ് വ്യക്തമാകുന്നത്.  മുഖ്യമന്ത്രിയുടെ സിഎഎ പ്രചരണം ഏറ്റില്ല.

പിണറായി വിജയൻ മുസ്ലിം വിഭാഗത്തെ കബളിപ്പിക്കുകയായിരുന്നു. തൃശൂരിലെ സംഘടന വീഴ്ച പരിശോധിക്കും. തൃശൂരിൽ തോൽക്കാൻ പല കാരണങ്ങൾ ഉണ്ട്.

കരുവന്നൂർ കേസിൽ സിപിഎം നേതാക്കൾ ഭയത്തിലായിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നില്ല. ആത്മ പരിശോധന നടത്തണമെന്നും യുഡിഎഫിന്റെ ജയത്തിൽ വോട്ടർമാർക്ക് അഭിനന്ദനം.

കേരളത്തിലേത് അഭിമാനമായ ജയമാണ്. യുഡിഎഫിന്റെ ഐക്യത്തിന്റെ ജയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.  

Tags :

Recent News

Advertisement