റോം : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെത്തിയ ജനക്കൂട്ടത്തോടുള്ള തന്റെ ആദ്യ ഞായറാഴ്ച സന്ദേശത്തില്‍ ലോകത്തിലെ മറ്റ് പ്രധാന ശക്തികളോട് ‘ഇനി യുദ്ധം വേണ്ട’എന്ന അദ്ദേഹം അഭ്യർത്ഥിച്ചത്.
ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി ഒരു ദിവസത്തിന് ശേഷമായിരുന്നു മാർപാപ്പ പ്രതികരണം നടത്തിയത്. വെടിനിർത്തൽ കരാറിനെക്കുറിച്ച് കേട്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു . കൂടാതെ ഗാസയിലെ യുദ്ധത്തിൽ താൻ “അഗാധമായി ദുഃഖിതനാണെന്നും” അദ്ദേഹം പറഞ്ഞു, ഉടനടി വെടിനിർത്തൽ, മാനുഷിക സഹായം, ഹമാസ് തടവിൽ വച്ചിരിക്കുന്ന ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കൽ എന്നിവയ്ക്കായി അദ്ദേഹം ആഹ്വാനം ചെയ്തു. “ഉക്രെയ്നിലെ പ്രിയപ്പെട്ട ജനങ്ങളുടെ കഷ്ടപ്പാടുകൾ” തന്റെ ഹൃദയത്തിൽ വഹിക്കുന്നുണ്ടെന്ന് പുതിയ പോപ്പ് ലിയോ പറഞ്ഞു. “ആധികാരികവും നീതിയുക്തവും ശാശ്വതവുമായ സമാധാനം” കൈവരിക്കുന്നതിനുള്ള ചർച്ചകൾക്ക് അദ്ദേഹം അഭ്യർത്ഥിച്ചു.






