സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പൊറോട്ടയും ബീഫും ചെറുപ്പക്കാരിലെ ക്യാൻസർ കൂട്ടുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റം പല മാരക രോഗങ്ങളെയും ക്ഷണിച്ചു വരുത്തുകയാണ്. പ്രധാനപ്പെട്ട രോഗങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ക്യാൻസർ. പ്രായമായവരെ അപേക്ഷിച്ച് യുവാക്കളില്‍ ഉണ്ടാകുന്ന ക്യാൻസർ കൂടുതൽ അപകടകരമാണ്. മുന്‍പ് അറുപതും എഴുപതും വയസുകാരില്‍ കണ്ടുവരുന്ന ഉദരസംബന്ധമായ ക്യാൻസറുകൾ ഇന്ന് മുപ്പതും നാല്‍പ്പതും പ്രായമായ യുവാക്കളില്‍ കണ്ടുവരുന്നു. ഇത്തരം ക്യാൻസറുകൾ കൂടുതൽ അപകടകരമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഡിഎന്‍എയിലെ ജീനുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിക്കുന്നതാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. ഇത്തരം കാന്‍സര്‍ കോശങ്ങള്‍ പെട്ടെന്ന് മറ്റ് അവയവങ്ങളിലേക്ക് പകരുകയും അതിജീവന സാധ്യത കുറയുകയും ചെയ്യുന്നു. വാർദ്ധക്യത്തിലെ ക്യാൻസർ അത്ര ആക്രമണാത്മകമല്ല. ജീവിതശൈലിയിലും ഭക്ഷണക്രമത്തിലുമുള്ള മാറ്റങ്ങൾ മൂലമാകാം ഇത് സംഭവിക്കുന്നത്. ചെറുപ്പക്കാരിലെ ക്യാൻസർ അപകടമാണ്.

ചെറുപ്പക്കാരുടെ വികാരമായ പൊറോട്ടയും ബീഫും ക്യാൻസർ ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകമാണ്. പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൈദയില്‍ ക്യാൻസറുമായി ബന്ധപ്പെട്ട അലോക്സാൻ എന്ന സംയുക്തം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ, റെഡ് മീറ്റ് അമിത അളവിൽ കഴിക്കുന്നത് ക്യാൻസർസാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇവയെല്ലാം പാടെ ഉപേക്ഷിക്കണമെന്നല്ല, വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നതില്‍ പ്രശ്നമില്ല. പതിവാക്കുന്നതാണ് പ്രേശ്നമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

കൃത്യമായി ആഹാരം നിയന്ത്രിച്ചാൽ ഒരു പരിധി വരെ ക്യാൻസറിനെ തടയാൻ കഴിയും. സസ്യങ്ങള്‍, മൃഗ ഉല്‍പ്പന്നങ്ങള്‍ എന്നിങ്ങളെ രണ്ട് തരത്തില്‍ പ്രോട്ടീന്‍ ലഭ്യമാണ്. നിലക്കടല, ബദാം, കശുവണ്ടി മുതലായവയിൽ നിന്ന് ലഭിക്കുന്ന സസ്യ പ്രോട്ടീനുകളിൽ മിക്കതും നല്ലതാണ്. എന്നാൽ ചുവന്ന മാംസത്തിന്റെ അമിത ഉപഭോഗം വിഷമാണ്. ചുവന്ന മാംസം കൂടുതൽ അർബുദകാരിയാണ്. സ്റ്റിറോയിഡുകൾ കുത്തിവയ്ക്കാത്ത കോഴിയിറച്ചി കഴിച്ചാൽ കുഴപ്പമില്ല. സസ്യാഹാരം നല്ലൊരു ജീവിതശൈലിയാണ്. ആഹാരത്തിൽ ധാന്യങ്ങളും, ഫൈബറും , പ്രോട്ടീനും ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.

Tags :

Greeshma Celine Benny

Recent News

Advertisement