തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നാളെ രാജ്യത്തിന് സമർപ്പിക്കാനിരിക്കെ തുറമുഖത്തേക്കുള്ള വഴിയിൽ പോസ്റ്റർ യുദ്ധം . പ്രധാനമന്ത്രി നരേന്ദ്ര മോദി , മുഖ്യമന്ത്രി പിണറായി വിജയൻ , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , വി എസ് അച്യുതാനന്ദൻ എന്നിവരുടെ പോസ്റ്ററുകളാണ് വഴി നീളെ പതിപ്പിച്ചിരിക്കുന്നത് . നിശ്ചയദാർഢ്യം കരുത്താക്കി മാറ്റിയ നവ കേരള ശില്പികൾക്ക് അഭിവാദ്യങ്ങളെന്നാണ് പിണറായി വിജയന്റെയും , വി എസ് അച്യുതനന്റെയും ഫ്ളക്സ് ബോർഡിൽ വെച്ചിരിക്കുന്നത്.
കൺസ്ട്രക്ഷൻ വർക്കേഴ്‌സിന്റെ പേരിലാണ് ആ പോസ്റ്ററുകൾ. മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിക്കും ക്രെഡിറ്റ് കൊടുക്കുന്ന ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഉമ്മൻ ചാണ്ടിക്ക് നന്ദി അറിയിച്ചുള്ള പോസ്റ്ററുകൾ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പേരിലുള്ളതാണ്. ബിജെപിയുടെയും ഫ്ളക്സ് ബോർഡുകൾ കൂട്ടത്തിൽ ഉണ്ട്. മോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെയും ചിത്രങ്ങൾ ആണ് ബിജെപി പരസ്യത്തിലുള്ളത്. കൂടാതെ ഇന്നത്തെ പത്രങ്ങളിലെ പരസ്യങ്ങളിലും രണ്ട് വിഴിഞ്ഞം പരസ്യങ്ങൾ ഉണ്ട്. ഒരു പരസ്യം കേന്ദ്ര സർക്കാരിനാണ് പ്രാധാന്യം കൊടുക്കുന്നതെങ്കിൽ മറ്റ് പരസ്യം കേന്ദ്ര സർക്കാരിന് പ്രാധാന്യം നൽകുന്നതാണ്






