ചെന്നൈ: കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയിനെതിരെ പോസ്റ്ററുകൾ നഗരത്തിൽ വ്യാപകമായി പതിച്ചിരിക്കുകയാണ്. കൊലയാളിയായ വിജയിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്.
‘തമിഴ്‌നാട് വിദ്യാർത്ഥി കൂട്ടായ്മ” എന്ന പേരിൽ, ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയിന്റെ ചിത്രത്തോടെയുള്ള പോസ്റ്ററാണ് നഗരത്തിൽ പ്രസിദ്ധീകരിച്ചത്. ഡിഎംകെയും സെന്തിൽ ബാലാജിയും വിജയ്‌ക്കെതിരായ പോസ്റ്ററുകളുടെ പിന്നിൽ ഉണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്.










