മലപ്പുറം: കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആഴത്തിലുള്ള മുറിവും രക്തം വാര്‍ന്നതുമാണ് ഗഫൂറിന്റെ മരണത്തിന് കാരണം. ഗഫൂറിന്റെ കഴുത്തിൽ ആഴത്തിൽ കടിയേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ശരീരമാസകലം കടുവയുടെ പല്ലിന്റെയും നഖത്തിന്റെയും പാടുകള്‍ ഉണ്ട്. പിൻഭാഗത്ത് നിന്ന് മാംസം കടിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ ഉണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.






