കോഴിക്കോട്: നിരവധി യാത്രക്കാരും നൂറോളം ബസ്സുകളും കയറിയിറങ്ങുന്ന നരിക്കുനി ബസ് സ്റ്റാൻഡിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടത്. നരിക്കുനി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബസ്റ്റാൻഡ് ഫീ നൽകില്ല എന്ന തീരുമാനത്തിലാണ് ബസ് ഉടമകൾ.
മുൻപ് ഇവിടം വയൽ ആയിരുന്നതിനാൽ വയൽ നിരപ്പിൽ നിന്നും ബസ് സ്റ്റാൻഡ് ഉയർത്താൻ ആവശ്യമായ കാര്യങ്ങൾ പഞ്ചായത്ത് ചെയ്യുന്നില്ല, നരിക്കുനി പഞ്ചായത്തിന്റെ ഈ അനാസ്ഥയ്ക്കെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും ആവശ്യമുയരുന്നു. കഴിഞ്ഞ ഭരണസമിതി ചെയ്തതെല്ലാം തട്ടിക്കൂട്ട് വികസനം ആണെന്നും ഒരു മഴയിൽ പോലും വെള്ളത്തിനടിയിൽ ആവുന്നു ബസ്സ്റ്റാൻഡ് ഉയർത്തുക എന്ന ഏറെ നാളത്തെ ആവശ്യം അംഗീകരിക്കാതെ ടാർ ചെയ്യുക മാത്രം ചെയ്തതാണ് വലിയ കുഴികൾ രൂപപ്പെടാൻ കാരണം എന്ന് വ്യക്തമാക്കുന്നു.
നരിക്കുനി ബസ് സ്റ്റാൻഡ് നിൽക്കുന്ന സ്ഥലം മുൻപ് വയൽ ആയിരുന്നു എന്നും അത് മണ്ണിട്ട് ഉയർത്തിയാണ് ഇപ്പോൾ കാണുന്ന ബസ് സ്റ്റാൻഡും നരിക്കുനി അങ്ങാടിയും ഉണ്ടാക്കിയത്. ചെറിയ മഴക്ക് പോലും വെള്ളം കെട്ടി കിടക്കുന്ന സമീപപ്രദേശത്തിന് സമാനമായിരുന്നു ഇവിടവും. കൃത്യമായ അഴുക്കുചാലുകൾ ഇല്ലാത്തതും ബസ് സ്റ്റാൻഡിൽ വെള്ളം കെട്ടി കിടക്കുന്നതിന്റെ കാരണമായി പറയുന്നു.






