വീണ്ടും വിവാദത്തിൽ കുടുങ്ങി ഇറ്റാലിയൻ ആഢംബര ഫാഷൻ ഹൗസായ പ്രാഡ. പ്രാഡയുടെ വെബ്സൈറ്റില്‍ പഴയ ലെതർ പഞ്ചാബി ജൂട്ടിയോട് സാമ്യം തോന്നുന്ന ചെരുപ്പകള്‍ നെറ്റിസണ്‍സ് കണ്ടുപിടിച്ചതോടെയാണ് പ്രാഡ വീണ്ടും വിവാദത്തിലാകുന്നത്. വടക്കേ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഇന്ത്യൻ ലെതർ ഷൂ ആണ് ജൂട്ടി. ഇതിനോട് വളരെ സാമ്യമുള്ളതാണ് പ്രാഡയുടെ സൈറ്റില്‍ കാണപ്പെടുന്നത്.
മിലാൻ ഫാഷൻ വീക്കില്‍ പ്രാഡയുടെ 2026 ലെ സ്പ്രിംഗ്/സമ്മർ കളക്ഷനില്‍ ടി-സ്ട്രാപ്പ് ലെതർ ചോരുപ്പുകള്‍ അവതരിപ്പിച്ചപ്പോഴാണ് പ്രാഡയ്ക്കെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങൾ പുറത്തുവരുന്നത്. ഇന്ത്യൻ കോലാപുരികളുമായുള്ള സാമ്യം വളരെയധികമായിരുന്നു. എന്നാല്‍ കോലാപുരിയെ പ്രാഡ എവിടെയും പരാമർശിക്കുകയും ചെയ്തിരുന്നില്ല. ഇതാണ് വിവാദത്തിന് കാരണമായത്.






