സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലക്‌നൗവില്‍ ഗര്‍ഭിണിക്ക് മതത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ മതത്തിന്റെ പേരില്‍ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പ്രസവം നടത്താന്‍ വിസമ്മതിച്ചുവെന്നാണ് യുവതിയുടെയും ഭര്‍ത്താവിന്റെയും ആരോപണം. ഷമ പര്‍വീന്‍ എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഒക്ടോബര്‍ രണ്ടിനാണ് സംഭവം നടന്നതെന്നും പറയുന്നു. മുസ്ലീം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി ഇവര്‍ പറയുന്നത്.യുവതി സംഭവം വിവരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.

ആശുപത്രിയില്‍ ഉണ്ടായിരുന്ന രണ്ട് മുസ്ലീം സ്ത്രീകളെ ചികിത്സിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചുവെന്ന് ഇവരുടെ ഭര്‍ത്താവും ആരോപിച്ചു. വര്‍ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചെന്നും പറയുന്നു. മുസ്ലീം രോഗികളെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍ എല്ലാ നഴ്സുമാരോടും പറഞ്ഞതായും പര്‍വീണ്‍ ആരോപിച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെങ്കിലും പൊലീസില്‍ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം, ജൗന്‍പൂര്‍ വനിതാ ജില്ലാ ആശുപത്രി ഭരണകൂടം ആരോപണത്തെക്കുറിച്ച് ഡോക്ടറോട് വിശദീകരണം തേടി.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.