തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2024-ല്‍ പുറത്തിറങ്ങിയ പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്ത് നസ്ലെനും മമിത ബൈജുവും നായികാ നായകന്മാരായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍. പ്രേമലുവിന്റെ സക്‌സസ് സെലിബ്രേഷനിടെ ആയിരുന്നു പ്രേമലു 2 പ്രഖ്യാപിച്ചത്.
‘പ്രേമലു 2ന്റെ ലൊക്കേഷന്‍ ഹണ്ടും മറ്റ് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും നടക്കുകയാണ്. ജൂണ്‍ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങും. 2025 അവസാനത്തേക്ക് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമിട്ടിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും.

