കോട്ടയം: ചങ്ങനാശേരിയിൽ ഫെബ്രുവരി പതിനെട്ടു മുതല്‍ ഇരുപത്തിരണ്ടു വരെ എസ്ബി കോളജില്‍ നടക്കുന്ന ഇരുപതിയെഴാമത് അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മുന്നോടിയായി അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്ര ടീം നേതൃത്വം നല്കുന്ന ഒരുക്ക കണ്വന്ഷന് എസ് ബി കോളജ് കാവുകാട്ട് ഹാളില്‍ നടത്തി.
അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ അധ്യക്ഷത വഹിച്ചു. ബ്രദര്‍ വിന്‍സന്റ് അട്ടപ്പാടി കണ്വന്ഷന് നയിച്ചു.
ഫാ. ജേക്കബ് ചീരംവേലി, ഫാ. ആന്റണി കാച്ചാംകോട്, ഫാ. മാത്യു താന്നിയത്ത്, സിസ്റ്റര്‍ ചെറുപുഷം, സിസ്റ്റര്‍ ബെറ്റിറോസ്, ഡോ. രേഖാ മത്യൂസ്, ഡോ.പി.സി. അനിയന്‍കുഞ്ഞ്, ജോസുകുട്ടി കുട്ടംപേരൂര്‍, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, അലക്സ് വര്‍ഗീസ്, ജോമ്മ കാട്ടടി, ജോബി തൂമ്പൂങ്കല്, ടോമിച്ചന് കൈതക്കളം എന്നിവര്‍ പ്രസംഗിച്ചു.






