Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടൗണ്‍ അമ്പിന്റേയും സൗത്ത് അമ്പിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയും യൂത്ത് വിംങ്ങിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ടൗണ്‍ അമ്പിന്റേയും, സൗത്ത് അമ്പിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ചാലക്കുടി സെന്റ് മേരീസ് ഫൊറാന പള്ളിയിലെ തിരുനാളിന്റെ ഭാഗമായിട്ടാണ് പരിപാടികള്‍ സംഘടിപ്പി്ച്ചിരിക്കുന്നത്.

ശനിയാഴ്ച സൗത്ത് അമ്പും,തിങ്കളാഴ്ച ടൗണ്‍ അമ്പും ആഘോഷിക്കും.സൗത്ത് അമ്പിന്റെ ഭാഗമായി മതസൗഹാര്‍ദ്ദ സമ്മേളനവും,ടൗണ്‍ അമ്പിന്റെ ഭാഗമായി നഗര കാഴ്ചയും,ദീപാലങ്കാരങ്ങളും എക്‌സ്‌പോയു എല്ലാം തിരുനാള്‍ ആഘോഷങ്ങളെ ആകര്‍ഷമാക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് അമ്പ് പള്ളിയില്‍ നിന്നാരംഭിച്ച് സൗത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറ്റുന്നു. 7 മണി്ക്ക് മത സൗഹാര്‍ദ്ദ സമ്മേളനത്തിന് ശേഷം പന്തലില്‍ നിന്നും അമ്പ് പ്രദക്ഷിണം പത്ത് മണിയോടെ പള്ളിയിലെത്തുന്നു.

തിങ്കളാഴ്ച രാവിലെ അമ്പ് എഴുന്നുള്ളിപ്പ് വ്യാപാര സ്ഥാപനങ്ങളില്‍ കയറ്റിയ ശേഷം നാല് മണിയോടെ വ്യാപാര ഭവന് മുന്‍പില്‍ എത്തുമ്പോള്‍ തുടര്‍ന്ന് സൗഹൃദ ബാന്റ് വാദ്യ മത്സരം ഉണ്ടായിരിക്കും. നഗര കാഴ്ചയുടെ ഭാഗമായി നഗരത്തിലെ 11 സ്റ്റേജുകളില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. പൊതു സ്‌മ്മേളനത്തിന് ശേഷം അമ്പ് പ്രദക്ഷിണം ആനമല ജംഗ്ഷനില്‍ നിന്നും ടൗണ്‍ ചുറ്റി 11 മണിയോടെ പള്ളിയില്‍ തിരിച്ചെത്തിയ ശേഷം വര്‍ണ്ണമഴയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍, ചെയര്‍മാന്‍  ഷൈജു പുത്തന്‍ പുരക്കല്‍, ജനറല്‍ സെക്രട്ടറി ബിനു മഞ്ഞളി, ജെയിന്‍ ചിറ്റിലപ്പിള്ളി, ദേവസിക്കുട്ടി പാനേക്കാടന്‍, ബാബു മേലേടത്ത്, നഗരസഭ കൗണ്‍സിലര്‍ റെയ്‌സണ്‍ ആലൂക്ക്,ചന്ദ്രന്‍ കൊള്ളത്താപ്പിള്ളി, ഗോവിന്ദന്‍ കുട്ടി,ആന്റോ മേനാച്ചേരി, ഡേവീസ് എം.ഡി  തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer