സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ൽ സന്ദർശനം നടത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോ​ട്ട​യം: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി ശബരിമലയിലെത്തും. മേ​യ് 19നാ​ണ് ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തു​ക. രാ​ഷ്ട്ര​പ​തി​ഭ​വ​നി​ൽ​നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം വ​കു​പ്പി​ന് ന​ൽ​കി. 18 ന് ​പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്നാ​യി​രി​ക്കും 19ന് ​പ​മ്പ​യി​ലെ​ത്തി ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​വു​ക​യെ​ന്നാണ് വി​വ​രം.

ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. കോ​ട്ട​യം കു​മ​ര​ക​ത്താ​യി​രി​ക്കും രാ​ഷ്ട്ര​പ​തി ത​ങ്ങു​ക​യെ​ന്നാ​ണ് വി​വ​രം. ഇ​ട​വമാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​മ്പോ​ള്‍ രാ​ഷ്ട്ര​പ​തി എ​ത്തു​മെ​ന്ന് പോ​ലീ​സി​നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും നേ​ര​ത്തെ അ​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു. രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന ദി​വ​സം വെ​ര്‍​ച്വ​ൽ ക്യൂ ​ബി​ക്കിംഗി​ൽ ഉ​ള്‍​പ്പെ​ടെ ദേ​വ​സ്വം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ഷ്ട്ര​പ​തി​യെ​ത്തു​ന്ന ദി​വ​സം ശ​ബ​രി​മ​ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement