ശ്രീനഗർ : കരയാൽ ചുറ്റപ്പെട്ട താഴ്വരയെ രാജ്യത്തിന്റെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 272 കിലോമീറ്റർ ദൈർഘ്യമുള്ള കശ്മീർ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പദ്ധതി ജൂൺ 6 ന് പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രിയയുടെ ആദ്യ സന്ദർശനം കൂടിയാണിത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലം ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി കത്രയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഏപ്രിൽ 19 ന് പ്രധാനമന്ത്രി ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യാനിരുന്നെങ്കിലും മോശം കാലാവസ്ഥയെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ കാശ്മീർ സന്ദർശനമായതിനാൽ , ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പ്രധാനമന്ത്രി മോദി വിശദമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കശ്മീരിലേക്കുള്ള നേരിട്ടുള്ള ട്രെയിനിനായുള്ള 70 വർഷത്തെ കാത്തിരിപ്പിന് വിരാമമിടുന്നതാണ് ട്രെയിൻ സർവീസ്. 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പദ്ധതിയുടെ പണി 2005-06 ലാണ് ആരംഭിച്ചത്.






