കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്.ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പൊലീസ് സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ മാസം 18 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.




