Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസുടമകൾ ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി പദ്ധതി’ മൂലം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം.

പ്രവർത്തനച്ചെലവിന് ആനുപാതികമായി വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജുകൾ വർധിപ്പിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. സർക്കാർ അനുകൂലമായ തീരുമാനം സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ അവസാനവാരം സെക്രട്ടേറിയറ്റിന് മുന്നിൽ ഫെഡറേഷൻ ഭാരവാഹികൾ നിരാഹാര സമരം നടത്തും.

തുടർന്നും നടപടിയുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ പൂർണമായി നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു. രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി ഈ മാസം അവസാനവും സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്താനാണ് തീരുമാനം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix