അഹമ്മദാബാദ്: വെറും അഞ്ച് മത്സരങ്ങള്‍ മാത്രം കളിച്ച് ടൂര്‍ണമെന്റിലെ താരമായ സഞ്ജുവിന് അഭിനന്ദനവുമായി വിരാട് കൊഹ്ലി. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ച കോലി നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം, ചേട്ടാ… എന്നാണ് കൊഹ്ലി കുറിച്ചത്.
അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡിനെ 96 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം ടി20 കിരീടം നേടിയത്. 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റണ്‍സാണ് സഞ്ജു നേടിയത്.






