സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്കൂൾ ഭൂമി കയ്യേറി നിർമ്മാണശ്രമം പിടിഎയും അധികൃതരും ചേർന്ന് തടഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ (യു.പി. വിഭാഗം) ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം സ്കൂൾ പിടിഎയും വിദ്യാഭ്യാസ വകുപ്പ് അധികൃതരും ചേർന്ന് തടഞ്ഞു. കുമരകം പഞ്ചായത്ത് ഓഫീസിന് മുൻവശമുള്ള ബാസ്കറ്റ് ബോൾ കോർട്ട് ഉൾപ്പെടുന്ന സ്ഥലം 98 വർഷങ്ങൾക്ക് മുൻപ് ആറ്റാമംഗലം പള്ളി സ്കൂളിനായി 99 വർഷത്തെ പാട്ടത്തിന് നൽകിയതാണ്. ഈ കാലാവധി നിലനിൽക്കെ, വ്യാജ പ്രമാണങ്ങൾ ചമച്ച് സ്ഥലം തങ്ങളുടേതാണെന്ന് വൈ.എം.സി.എ. അവകാശപ്പെടുകയാണെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു.

വിഷയത്തിൽ സ്കൂൾ അധികൃതർ സമർപ്പിച്ച യഥാർത്ഥ രേഖകൾ പരിശോധിച്ച കേരള ഹൈക്കോടതി, സ്ഥലം സ്കൂളിന്റേതാണെന്നും മറ്റുള്ളവർ കടന്നുകയറാൻ പാടില്ലെന്നും ഉത്തരവിട്ടിരുന്നു. ഈ കോടതി ഉത്തരവ് നിലനിൽക്കെയാണ് വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിടിഎ ഭാരവാഹികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പോലീസിന്റെ സഹായത്തോടെ നിർമ്മാണം തടയുകയായിരുന്നു. 108 വർഷത്തെ പാരമ്പര്യമുള്ള സ്കൂളിന്റെ ഭൂമി സംരക്ഷിക്കാനായി കുമരകത്തെ ജനങ്ങൾ ഒന്നാകെ രംഗത്തിറങ്ങിയിട്ടുണ്ട്. പിടിഎയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നടപടികൾക്ക് സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement