തൃശ്ശൂർ: വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ആരോഗ്യം ആനന്ദം– വൈബ് 4 ഹെൽത്തി ലൈഫ്’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വടക്കേക്കാട് മുക്കില പീടികയിൽ നടന്ന പരിപാടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അശോകൻ ബോധവൽക്കരണ സന്ദേശം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. സുജിത്ത് നന്ദി രേഖപ്പെടുത്തി. ആശ പ്രവർത്തകരും സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തൊഴിയൂർ ഐ.സി.എ കോളജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ശ്രദ്ധേയമായി.






