പ്രസവകാലത്തെ ചെലവോർത്ത് ഇനി ആരും ടെൻഷൻ അടിക്കേണ്ട. 3 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവുമായി പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷ്ണല്‍ ബാങ്ക്. കുറഞ്ഞ പലിശയും, 72 മാസം വരെ തിരിച്ചടവ് കാലാവധിയും. നൽകുന്നു.
സ്ത്രീകള്‍ക്ക് ആശ്വാസം പകരാന്‍ പുതിയ പദ്ധതിയുമായി രംഗത്തു വന്നിരിക്കുകയാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്ക്. പിഎന്‍ബിയുടെ മാതൃത്വ പദ്ധതി ജോലിക്കാരായ ഏതൊരു സ്ത്രീകള്‍ക്കും ഉറപ്പുനല്‍കുന്നതാണ്. സാധാരാണ രീതിയൽ സിസേറിയന്‍ പോലയുള്ള സമയത്ത് ചെലവ് കുത്തനെ കൂടും. പുതിയ പദ്ധതിയിലൂടെ ഈ പ്രേശ്നത്തിന് ഒരു പരിധി വരെ സഹായം ലഭ്യമാകും.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയുള്ള പ്രസവ കാലഘട്ടത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് പദ്ധതി. പ്രസവച്ചെലവ് മുതല്‍ പ്രസവ പരിചരണം വരെയുള്ള എല്ലാ ചെലവുകള്‍ക്കും ബാങ്ക് സാമ്പത്തിക സഹായം നൽകും. കുറഞ്ഞത് 25,000 രൂപ മുതല്‍ പരമാവധി 3 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. പ്രതീക്ഷിക്കുന്ന പ്രസവ തീയതിക്ക് രണ്ട് മാസം മുമ്പും പ്രസവശേഷം മൂന്ന് മാസം വരെയും നിങ്ങള്‍ക്ക് ഈ വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയും.
കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലോ (പിഎസ്യു), ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തിലോ സ്ഥിരം ജീവനക്കാരായ സ്ത്രീകള്‍ക്ക് പിഎന്‍ബി മാതൃത്വ ലോണിന് യോഗ്യത ഉണ്ട്. അതേസമയം അപേക്ഷിക്കുന്നവര്‍ക്ക് പിഎന്‍ബിയില്‍ സാലറി അക്കൗണ്ട് നിര്‍ബന്ധമാണ്. ഗര്‍ഭധാരണത്തെക്കുറിച്ചോ, പ്രസവത്തെക്കുറിച്ചോ നിങ്ങള്‍ സ്വയം പ്രസ്താവിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് യോഗ്യത പരിശോധിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വെബ്സൈറ്റിലെ ഔദ്യോഗിക പിഎന്‍ബി മാതൃത്വ ലോണ്‍ പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. യോഗ്യതാ മാനദണ്ഡങ്ങള്‍ ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യുക. തുടര്‍ന്ന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പോലുള്ള തിരിച്ചറിയല്‍ രേഖകളും, തൊഴില്‍, ഗര്‍ഭധാരണം അല്ലെങ്കില്‍ പ്രസവം സംബന്ധിച്ച നിങ്ങളുടെ സ്വയം പ്രഖ്യാപനങ്ങളും നല്‍കുക. ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് എല്ലാ രേഖകളും സമര്‍പ്പിക്കുക. ലോണിന് ഡോക്യുമെന്റേഷന്‍ ചാര്‍ജുകളോ, മുന്‍കൂര്‍ പ്രോസസിംഗ് ഫീസോ ഇല്ല.






