തിരുവനന്തപുരം: പി വി അൻവർ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒപ്പം നിന്ന് പി വി അൻവർ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ആ സഹകരണം ഞങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അത് സംബന്ധിച്ച് ചില നിർദേശങ്ങൾ അദ്ദേഹം ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത് അദ്ദേഹത്തെ അറിയിക്കും.
കൂടാതെ എല്ലാ യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം എടുക്കാനാകൂ എന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസും യു.ഡി.എഫും പ്രഖ്യാപിക്കുന്ന ഏതു സ്ഥാനാര്‍ത്ഥിക്കും പി.വി അന്‍വര്‍ പരിപൂര്‍ണ പിന്തുണ നല്‍കും എന്നും 9 വര്‍ഷം നിലമ്പൂരില്‍ എം.എല്‍.എ ആയിരുന്ന അന്‍വറിന്റെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.






