സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയിൽ പുതിയ മുന്നണിയുമായി പി വി അൻവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പുതിയ മുന്നണിയുമായി പി വി അന്‍വര്‍. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ (ജെപിപി) യുടെ ലേബലിലായിരിക്കും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം. ടിഎംസി ക്ക് പുറമെയുള്ള വോട്ടുകൾ ലക്ഷ്യമിട്ടാണ് മുന്നണി രൂപീകരണം.

മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കാണുന്നുണ്ട്. നിരവധി ചെറിയ സംഘടനകള്‍ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ താല്‍പര്യപ്രകാരമാണ് മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനം എടുത്തതെന്ന് പി വി അൻവർ പറഞ്ഞു.

അതിനിടെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ പി വി അൻവർ രംഗത്തെത്തി. നേതാക്കൾ കാട്ടി കൂട്ടിയ പലതിന്‍റേയും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും അൻവർ പ്രതികരിച്ചു. ‘പിണറായിസത്തിനെതിരെ നില്‍ക്കേണ്ട പ്രതിപക്ഷ നേതാവ് പിണറായിയോടൊപ്പം നിന്നു. കെ സി വേണുഗോപാലിന് പോലും ഒന്നും സാധിക്കുന്നില്ല. വി ഡി സതീശന്റെ നിലവിലെ റോള്‍ 2026 ലെ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.

Tags :

Greeshma Celine Benny

Recent News

Advertisement