Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഞ്ച് ദിവസം പൊതു അവധി; ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഖത്തര്‍. അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ദുൽഹജ്ജ് 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി. രാജ്യത്തിന്‍റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു.

ഇത് പ്രകാരം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുല്‍ഹജ്ജ് 9 മുതല്‍ 13 വരെ അവധി ആയിരിക്കും. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ നേരത്തെ അറിയിച്ചിരുന്നു.

Content: Qatar declares five-day public holiday for Eid al-Adha

Recent News

Advertisement
WhiteswanTV Footer