കാഞ്ഞങ്ങാട് : കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിലെ വടക്കാംകുന്നിൽ അനധികൃത ക്വാറി നിർമാണശ്രമത്തിനെതിരെ പ്രധിഷേധവുമായി നാട്ടുകാർ. പതിനഞ്ചോളാം കുടുംബങ്ങളെയും കമ്മ്യുണിറ്റി ഹാളുകളും ആരാധനാലയങ്ങളെയും ക്വാറിയുടെ പ്രവർത്തനം ബാധിക്കും.
വീടുകൾക്ക് കേടുപാടുകളും കുടിവെള്ള പ്രശ്നവും നേരിടേണ്ടിവരും. വാട്ടർ ഷെഡ് പദ്ധതി നടപ്പാക്കിയ മൂന്ന് ഹെക്ടറോളം വരുന്ന സ്ഥലത്താണ് ഖനന നിർമാണത്തിനായി അനുമതി ലഭിച്ചിരിക്കുന്നത്. 2017 മുതലാണ് വാടക്കാംകുന്നിൽ ക്വാറി നിർമാണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്.
ക്വാറി നിർമാണത്തിനെതിരെ പ്രശ്നബാധിതർ പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെയടക്കം സമീപിച്ചിരുന്നു. തുടർന്ന് വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. എന്നാൽ ശക്തമായ നിയമലംഘനത്തിലൂടെ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഒത്താശയിൽ ക്വാറി കമ്പനികൾ ലൈസൻസ് നേടി എന്ന് പ്രതിഷേധ സമിതി ഭാരവാഹികൾ പറയുന്നു.
സാധാരണക്കാരായ ജനങ്ങൾക്ക് നീതി ലഭിക്കാൻ കോടതിയെ സമീപിക്കുകയല്ലാതെ ഇനി മറ്റൊരു മാർഗ്ഗമില്ല എന്നും ശക്തമായ സമര പരിപാടികളുമായി തന്നെ മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഉരുൾപൊട്ടലുണ്ടാകാൻ ഏറെ സാധ്യത ഉള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നതാണ് വടക്കാംകുന്ന് പോലെയുള്ള വെള്ളരിക്കുണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും.
2019 ലുണ്ടായ പ്രളയത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം കൂടിയാണ് വടക്കാംകുന്ന്. സാധാരണക്കാരായ ജനങ്ങൾക്ക് നീതി ലഭിക്കാൻ കോടതിയെ സമീപിക്കുകയല്ലാതെ ഇനി മറ്റൊരു മാർഗ്ഗമില്ല എന്നും ശക്തമായ സമര പരിപാടികളുമായി തന്നെ മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.






