സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കടുവയുടെ വയറ്റിൽ രാധയുടെ വസ്ത്രവും കമ്മലും; പോസ്റ്റ്മോർട്ടം പൂർത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വയനാട് പഞ്ചാരക്കൊല്ലിയിൽ നിന്നുള്ള നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് ചത്ത നിലയിൽ കടുവയെ കണ്ടെത്തിയത്. ഇതേ കടുവ തന്നെയാണ് രാധയെ കൊന്നതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കടുവയുടെ മരണത്തിന് കാരണം കഴുത്തിലുണ്ടായ ഗുരുതര മുറിവുകളാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. നാല് മുറിവുകൾ കടുവയുടെ കഴുത്തിൽ കാണപ്പെട്ടു. ഇവ മറ്റൊരു കടുവയുമായി ഉള്ള ഏറ്റുമുട്ടലിൽ ഉണ്ടായ മുറിവുളാണെന്നാണ് നിഗമനം. ഈ മുറിവുകൾ മൂലമുണ്ടായ രക്തസ്രാവം കടുവയുടെ മരണത്തിനിടയായതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.

പിലാക്കാവിൽ ഇന്ന് പുലർച്ചെ 2.30-നാണ് കടുവയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 12.30-നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ ആദ്യമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് രണ്ടുമണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചത്ത നിലയിൽ കടുവയെ കണ്ടെത്തിയത്.

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ജനുവരി 24-നാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ രാധ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാൻ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയായ രാധയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. രാവിലെ എട്ട് മണിയോടെയാണ് രാധ കാപ്പിത്തോട്ടത്തിലേക്ക് പോയത്. തണ്ടർബോൾട്ട് സംഘം നടത്തിയ പരിശോധനയിലാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശവാസികളുടെ രൂക്ഷമായ പ്രതിഷേധത്തെത്തുടർന്ന് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ടിരുന്നു.

Tags :

Recent News

Advertisement