Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റഫാല്‍ ഇനി ഇന്ത്യയില്‍ പിറക്കും: 3.25 ലക്ഷം കോടിയുടെ വമ്പന്‍ കരാറിലേക്ക് ഇന്ത്യ-ഫ്രാന്‍സ് സഖ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാത്രി മുംബൈയിലെത്തിയ അദ്ദേഹത്തെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സന്ദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം വ്യോമസേനയ്ക്കായി 114 പുതിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള മൂന്നേകാല്‍ ലക്ഷം കോടി രൂപയുടെ ബൃഹത്തായ കരാറാണ്.

ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മക്രോണും നടത്തുന്ന നിര്‍ണ്ണായക ചര്‍ച്ചയില്‍ ഈ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഈ വിമാനങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് ധാരണ. ഇതിനായി ടാറ്റ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യന്‍ കമ്പനികളുമായി ഫ്രാന്‍സ് കൈകോര്‍ത്തേക്കും. റഫാല്‍ നിര്‍മ്മാണത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് രാജ്യത്തിന്റെ പ്രതിരോധ സ്വാശ്രയത്വത്തിന് വലിയ കരുത്താകും.

പ്രതിരോധ ചര്‍ച്ചകള്‍ക്ക് ശേഷം നാളെ ഡല്‍ഹിയില്‍ എത്തുന്ന മക്രോണ്‍, ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ആഗോള എഐ (AI) ഉച്ചകോടിയുടെ പ്ലീനറി സെഷനില്‍ പങ്കെടുക്കും. ഇന്ത്യ-ഫ്രാന്‍സ് നവീകരണ വര്‍ഷം 2026-ന്റെ ഉദ്ഘാടനവും ഈ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കുന്ന ഒന്നായി ഈ സന്ദര്‍ശനം മാറും.

Advertisement
WhiteswanTV Footer