തിരുവനന്തപുരം: അതിജീവിതയെ സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചതിന് സൈബർ പോലീസ് എടുത്തിരുന്ന കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലും ജാമ്യ ഹർജി ഫയൽചെയ്ത് രാഹുൽ ഈശ്വർ. രണ്ട് അഭിഭാഷകർ വഴിയാണ് രണ്ടിടത്ത് ഹർജി നൽകിയത്. ഇതു നിയമലംഘനമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി ഹർജി കേൾക്കുന്നത് മാറ്റിെവച്ചു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസ കാതറിൻ ജോർജ്ജാണ് ജാമ്യ ഹർജിയിലെ വാദം മാറ്റിെവച്ചത്.
ജില്ലാ കോടതിയിൽ ഫയൽചെയ്ത ജാമ്യ ഹർജി പിൻവലിച്ച് രേഖകൾ ഹാജരാക്കിയാൽ മാത്രമേ കേസിൽ വാദം കേൾക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കും.






