ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിലെ വാരണസി കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഹുൽ ഗാന്ധിക്കെതിരെ പരാതിക്കാരൻ നൽകിയ ഹർജി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയെങ്കിലും വാരണാസിയിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് രാഹുൽഗാന്ധി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.
വാരണാസി കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതും എന്നാണ് രാഹുൽ ഗാന്ധിയുടെ വാദം. ഇന്ത്യയിലെ സാഹചര്യം സിഖുകാർക്ക് യോജിക്കുന്ന തരത്തിലല്ലെന്ന് ആയിരുന്നു അമേരിക്കയിലെ പരിപാടിയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശം.






