സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി മലയാളത്തിലേയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ റായ് ലക്ഷ്മി ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയിലേക്ക്.
ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഡിഎന്‍എയിലൂടെയാണ് റായ് ലക്ഷ്മി വീണ്ടുമെത്തുന്നത്.റായ് ലക്ഷ്മി ചിത്രത്തില്‍ അവതരിപ്പിക്കുന്ന റേച്ചല്‍ പുന്നൂസ് എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

2018ല്‍ പുറത്തിറങ്ങിയ ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രമാണ് റായ് ലക്ഷ്മി ഇതിനു മുന്‍പ് അഭിനയിച്ച മലയാള ചിത്രം.യുവ നടന്‍ അഷ്‌കര്‍ സൗദാന്‍ നായകനാകുന്ന ഡിഎന്‍എ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സറാണ് നിര്‍മ്മിക്കുന്നത്.

ഡിഎന്‍എ ജൂണ്‍ 14-ന് കേരളത്തിനകത്തും പുറത്തും പ്രദര്‍ശനത്തിനെത്തും.എ.കെ. സന്തോഷിന്റെ തിരക്കഥയില്‍ പൂര്‍ണ്ണമായും, ഇന്‍വസ്റ്റിഗേറ്റീവ്- ആക്ഷന്‍-മൂഡിലുള്ള ഈ ചിത്രത്തില്‍ മലയാളത്തിലെ മികച്ച ടെക്‌നീഷ്യന്‍സും അണിനിരക്കുന്നുണ്ട്.ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഏറെ ആകര്‍ഷകമായ ഒരു ഘടകമാണ്.

കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്‌സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ്, മാന്യന്മാര്‍, സ്റ്റാന്‍ലിന്‍ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ടി.എസ് സുരേഷ് ബാബു.

Tags :

Greeshma Celine Benny

Recent News

Advertisement