സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാര്യവട്ടം ക്യാമ്പസിൽ റെയിൽവേ മാലിന്യം നിക്ഷേപിച്ച നിലയിൽ; നിയമ നടപടിക്കൊരുങ്ങി നഗരസഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ റെയിൽവേ മാലിന്യം നിക്ഷേപിച്ച നിലയിൽ. ബോഗികളിലെയും, പാൻട്രികളിലെയും മാലിന്യങ്ങളാണ് ക്യാമ്പസ് പരിസരത്ത് തള്ളിയത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തി. റെയിൽവേയ്ക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് റെയിൽവേ കാര്യവട്ടം ക്യാമ്പസ് കോംപൗണ്ടിൽ തള്ളിയത്.

കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന റോഡിൻ്റെ വശങ്ങളിലാണ് മാലിന്യങ്ങൾ തള്ളിയത്. എസി കമ്പാർട്ട്മെന്റുകളിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകൾ, റെയിൽ നീർ അടക്കമുള്ള കുടിവെള്ള കുപ്പികൾ, ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഇവയിലുണ്ട്. 25 അധികം ലോഡ് മാലിന്യമാണ് റോഡരികിൽ തള്ളിയത്.

നഗരസഭാ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേയ്ക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ അതികൃതർ വ്യക്തമാക്കി. നാഷണൽ ഹൈവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേയുടെ ഭാഗത്ത് നിന്നും ഇതിന് മുൻപും ഇത്തരം പ്രവർത്തികൾ ഉണ്ടായതി നാട്ടുകർ വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.