അബുദാബി: അല്‍ ഐനില്‍ കനത്ത ചൂടിന് ആശ്വാസമായി മഴയെത്തി. ഉമ്മു ഗഫ, സാഅ്, ഖാത്തം അൽ ഷിക്ല, നാഹില്‍, അല്‍ ഫഖാ തുടങ്ങി വിവിധയിടങ്ങളിൽ ഞായറാഴ്ച ശക്തമായ മഴ ലഭിച്ചു. സ്വേഹാന്‍, മേസ്യാദ്, മലാഖിത് എന്നിവിടങ്ങളിലുള്‍പ്പെടെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അൽഐൻ, ഫുജൈറ എന്നിവ ഉൾപ്പെടെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഷാര്‍ജയിലെ മദാം, അല്‍ ഭേസ്, ഖേദേര, റഫദ എന്നിവിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു.






