സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹിമാചല്‍പ്രദേശില്‍ മഴക്കെടുതി ; 63 മരണം ആയി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഹിമാചല്‍പ്രദേശില്‍ ഇതുവരെ 63 മരണവും 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സാഹചര്യത്തിലും മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക് നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.

മാണ്ഡി, ഷിംല എന്നിവിടങ്ങളിലാണ് മഴക്കെടുതി വലിയ രീതിയില്‍ ബാധിച്ചത്. മാണ്ഡിയില്‍ 40 ലധികം പേരെ കാണാതായിട്ടുണ്ട്. ആഹാരം, വൈദ്യുതി, ഗതാഗതം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പലയിടത്തും താറുമാറായി. ദുരന്തബാധിതര്‍ക്കായി ക്യാമ്പുകള്‍ തുറക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളുകളില്‍ വെള്ളം കയറിയതിനാല്‍ വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലായി.
സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ 37 മരണവും ഗതാഗതക്കുരുക്കില്‍പ്പെട്ട് 26 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദുരന്ത ബാധിത മേഖലകളിലെ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും ജില്ലാ ഭരണകൂടം, പോലീസ്, ഹോം ഗാര്‍ഡ്‌സ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള കേന്ദ്ര സേനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം കണക്കിലെടുത്ത് അധികൃതര്‍ ജാഗ്രത പാലിക്കുകയും സാഹചര്യം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement