സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഈസ്റ്റർ ദിനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനതപുരം: സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് എമിറേറ്റ്‌സ് കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയെ പാളയം ഫെറോനോ പള്ളിയിലെത്തി സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. അനൗദ്യോ​ഗിക കൂടിക്കാഴ്ചയായിരുന്നെന്ന് കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു.

ഈസ്റ്ററും ഓണവും ക്രിസ്മസും ദീപാവലിയും ഒക്കെ ബിജെപി പ്രവർത്തകർ ഒരേ മനസ്സോടെ ഒത്തുചേർന്ന് ആഘോഷിക്കുന്നതായും രാജീവ് പറഞ്ഞു. വഖഫ് ബില്ലിനെ വളച്ചൊടിച്ച് വിവാദമാക്കുന്നവർ കഴിഞ്ഞ 35 കൊല്ലമായി മുൻപന്മാർക്ക് വേണ്ടി ചെറിയൊരു കാര്യം പോലും ചെയ്തു കൊടുക്കാത്ത പാർട്ടികളാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

‘കിരൺ‌ റിജിജു പറഞ്ഞത് സദുദ്ദേശത്തോടെയാണ് ഞാൻ കാണുന്നത്. കാര്യങ്ങൾ ഇവിടെ മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. 35 കൊല്ലം കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ എന്താണ് ചെയ്തത്. വഖഫ് ബിൽ നടപ്പിലാകുമ്പോൾ മുനമ്പം പ്രശ്നത്തിലും പരിഹാരം ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം’ എന്നും രാജീവ് ചന്ദ്രശേഖർപ്രതികരിച്ചു.

വികാരി ജനറല്‍ മോണ്‍. ജോണ്‍ തെക്കേക്കര, ആക്ടസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഫറോനാ പള്ളിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനെ സ്വീകരിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement