തിരുവനന്തപുരം: കാസർകോട്ട് സ്കൂൾ ക്വിസ് മത്സരത്തിൽ വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗിനും യുഡിഎഫ് സർക്കാരിനും മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സവർക്കറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലിം ലീഗ് ഇടപെടരുതെന്നും ബിജെപിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ്, തങ്ങൾക്ക് താത്പര്യമുള്ള പ്രത്യേക ചരിത്രവിവരണം സൃഷ്ടിക്കുന്ന പഴയ രീതി വീണ്ടും തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെങ്കിൽ ബി.ജെ.പി അടങ്ങിയിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വന്ദേമാതരം വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. “ഇന്ത്യയിലെ പൗരന്മാരായ നമ്മൾ വന്ദേമാതരവും ദേശീയഗാനമായ ജനഗണമനയും പൂർണ്ണരൂപത്തിൽ തന്നെ പാടും. അതിൽ കോൺഗ്രസിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഞാൻ വേണമെങ്കിൽ ഇറ്റാലിയൻ ദേശീയഗാനത്തിന്റെ ഒരു കോപ്പി അയച്ചു കൊടുക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.




