കണ്ണൂർ: കണ്ണൂരിൽ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖ (51) ആണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിനിടെ കുഴഞ്ഞുവീണ ദീപ ലേഖയെ ഉടൻ തന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ ലേഖയെ പിണറായി പഞ്ചായത്തിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് സംഭവം. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയാണ് ദീപ ലേഖ.











