സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക;കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കെ.സി. വേണുഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജീവ് ചന്ദ്രശേഖർ നടത്തിയത് വ്യക്തമായ ചട്ടലംഘനമാണെന്നും ഇതിനെതിരെ യുഡിഎഫ് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

​സത്യവാങ്മൂലത്തിൽ സ്ഥാനാർത്ഥിയുടെ സ്വത്തുവകകളുടെ പൂർണ്ണമായ വിവരം നൽകണമെന്നിരിക്കെ, കർണാടകയിലെ കോറമംഗലയിലുള്ള വസ്തുവിന്റെ വിവരം അദ്ദേഹം ബോധപൂർവ്വം മറച്ചുവെച്ചുവെന്നാണ് ആരോപണം. 2024-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്ന ഈ വസ്തു, 2026 മാർച്ച് 17-ന് നികുതിയടച്ചിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. എന്നിട്ടും പത്രിക സ്വീകരിച്ച നടപടി ചോദ്യം ചെയ്യപ്പെടുമെന്നും ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെ ജനങ്ങളെ കബളിപ്പിക്കുന്നത് ലജ്ജാകരമാണെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

​സംസ്ഥാന സർക്കാരിനെതിരെയും വേണുഗോപാൽ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ബാർ മുതലാളിമാരിൽ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് ബാർ ലൈസൻസുകൾ നീട്ടിക്കൊടുത്തതെന്നും ഈ തുക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കർഷക പെൻഷൻ നിഷേധിച്ച ധനവകുപ്പിന്റെ നടപടി പാവപ്പെട്ട കർഷകരോടുള്ള വഞ്ചനയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങൾ മൂലം ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

​കേരളത്തിൽ നിലവിൽ സർക്കാരിനെതിരെ അതിരൂക്ഷമായ ജനവികാരമാണുള്ളതെന്നും സംസ്ഥാനത്താകെ യുഡിഎഫ് തരംഗമാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്നും കെ.സി. വേണുഗോപാൽ തൃശൂരിൽ പറഞ്ഞു.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.