തിരുവനതപുരം: മംഗളം ദിനപത്രത്തെ ഏറ്റെടുത്തു രാജീവ് ചന്ദ്രശേഖറിന് കീഴിലുള്ള ജൂപ്പിറ്റല്‍ ക്യാപ്പിറ്റല്‍. സാമ്പത്തിക പ്രതിസന്ധിയില്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ‘മംഗള’ത്തിന്റെ ഭൂരിപക്ഷം ഓഹരികൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാങ്ങി.
മംഗളത്തിന്റെ നിലവിലെ എഡിറ്റോറിയല്‍ സംഘത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഏറ്റെടുക്കല്‍. ചെയര്‍മാന്‍, എഡിറ്റര്‍ അടക്കമുള്ള പദവികളില്‍ രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശിക്കുന്ന ആളാവും എത്തുക. തനിക്ക് കൂടുതല്‍ പ്രാധാനം കിട്ടുന്ന വാര്‍ത്തകളും ചിത്രങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കണമെന്നാണ് പത്രാധിപ സമിതിക്ക് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഹണിട്രാപ്പ് വാര്‍ത്തയുമായി ചാനല്‍ തുടങ്ങിയ മംഗളം നിലവില്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ജീവനക്കാര്‍ക്ക് എട്ടുമാസത്തെയധികം ശമ്പളം കൊടുക്കാനുണ്ട്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മംഗളത്തിന് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, തൃശൂര്‍,കണ്ണൂര്‍, ഇടുക്കി എന്നീ എഡിഷനുകളാണുള്ളത്.






