കോഴിക്കോട്: പി വി അൻവർ യുഡിഎഫിനെ അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ തീരുമാനം ഇന്നലെ തന്നെ കൺവീനർ അറിയിച്ചിട്ടുണ്ട്. അൻവറിനെ യുഡിഎഫിലെ ആരും അവഗണിച്ചിട്ടില്ലായെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പിണറായിസത്തിനെതിരെ നിലപാടെടുത്ത വ്യക്തിയാണ് അൻവർ. സർക്കാരിനെതിരെ കടുത്ത വിമർശനവും അൻവർ ഉന്നയിക്കുന്നുണ്ട്. അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെയാണ് വിഡി സതീശന്റെ നിലപാടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
Conent: Ramesh Chennithala wants PV Anwar to accept UDF






