സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചാലക്കുടി മുനിസിപ്പൽ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണയോഗവും, കാര്‍മല്‍ എഡ്യുക്കേഷന്‍ കോംപ്ലക്‌സ് ഗേറ്റിന്റെ ഉദ്ഘാടനവും  ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി  അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാര്‍മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഡോ. ജോസ് താണിക്കല്‍  സ്വാഗതവും, കാര്‍മല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ റവ. ഫാ. യേശുദാസ് ചുങ്കത്ത്  ആശംസകളും അര്‍പ്പിച്ചു.

ചാലക്കുടി നഗരസഭ ചെയര്‍പേഴ്‌സണ്‍  ആലീസ് ഷിബു ചടങ്ങിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. തദവസരത്തില്‍ 2023 ലെ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ സ്‌കൂളിലെ രക്ഷിതാവ് കൂടിയായ  വിജു. ടി.പി.യെ ചടങ്ങില്‍ അനുമോദിച്ചു. കാര്‍മല്‍ എഡ്യുക്കേഷന്‍ കോംപ്ലക്‌സ് ഗേറ്റ് ഡിസൈനര്‍  ഫ്രാന്‍സിസ് ആന്റണിയെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് . ജില്‍ ആന്റണി, വൈസ് ചെയര്‍പേഴ്‌സണ്‍  കെ.വി. പോള്‍, പി.ടി.ഡബ്ല്യു.എ. പ്രസിഡന്റ് ഡോ. സിനോജ് ആന്റണി എന്നിവര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. എം.പി.ടി.എ. പ്രസിഡന്റ്  ഷാരോ ഷോണി നന്ദി രേഖപ്പെടുത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement