സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കുത്തി മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ് : വാലന്റൈന്‍സ് ദിനത്തില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് 23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ഗൗതമി യുവാവിന്റെ ആക്രമണത്തിന് ഇരയാകുന്നത്. പ്രതി ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഗൗതമിയെ ഗണേഷ് സ്ഥിരമായി ശല്ല്യം ചെയ്തിരുന്നു.

ഏപ്രില്‍ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇതറിഞ്ഞിട്ടും ഗൗതമിയെ ഗണേഷ് നിരന്തരം പിന്തുടര്‍ന്നു. വാലന്റൈന്‍സ് ദിനമായ ഇന്നും ഗണേഷ് വീണ്ടും തന്റെ പ്രണയം ഗൗതമിയെ അറിയിച്ചു. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞ ഗൗതമി പ്രണയാഭ്യര്‍ഥന വീണ്ടും നിരസിക്കുകയായിരുന്നു.

ഗൗതമിയുടെ മാതാപിതാക്കള്‍ പാല്‍ വാങ്ങാന്‍ പോയ സമയം നോക്കി പ്രതി ഗൗതമിയുടെ വീട്ടിലെത്തി. ഗൗതമിയെ കണ്ടുടന്‍ തന്നെ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയ്യില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഗൗതമി നിലവില്‍ ചികിത്സയിലാണ്. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് പ്രതി ആക്രമണത്തിനായി എത്തിയത്.

Tags :

Greeshma Celine Benny

Recent News

Advertisement