സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സർവ്വാധിപത്യം തുടർന്ന് ഏഷ്യാനെറ്റ്; അടിതെറ്റി റിപ്പോർട്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പോയ വാരത്തിലെ ബാർക് റേറ്റിങ്ങുകൾ പുറത്തു വരുമ്പോൾ സർവ്വാധിപത്യം തുടർന്ന് ഏഷ്യാനെറ്റ്. മുൻ ആഴ്ചയേക്കാൾ പോയിന്റുകൾ വർദ്ധിപ്പിച്ചാണ് ഏഷ്യാനെറ്റിന്റെ നേട്ടം. 2025ലെ രണ്ടാം ആഴ്ചയിൽ ഏഷ്യാനെറ്റ് ന്യൂസിന് 90.41 പോയിന്റാണുള്ളത്. ആദ്യ ആഴ്ചയേക്കാൾ 3.21 പോയിന്റിന്റെ ഉയർച്ച. കഴിഞ്ഞ 25 വർഷമായി മലയാളം വാർത്താ ചാനലുകളിൽ ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗിൽ 2024 ആഗസ്റ്റ് വരെ ചുടർച്ചയായി നാല് ആഴ്ചകളിൽ ട്വന്റി ഫോർ പിന്തള്ളിയിരുന്നു. പിന്നീട് ഒന്നാം പദവി അതിവേഗം ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചു പിടിച്ചു. രണ്ടാം ആഴ്ചയിൽ 69.51 പോയിന്റാണ് റിപ്പോർട്ടർ ടിവിക്കുള്ളത്. അതായത് ഏഷ്യാനെറ്റിനേക്കാൾ ബഹുദൂരം പിന്നിൽ. ഇടക്കാലത്ത് റിപ്പോർട്ടർ മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കോൺഗ്രസുമായുള്ള തർക്കങ്ങൾ ചാനലിന്റെ റേറ്റിങിനെ ബാധിച്ചു എന്നാണ് ലഭിക്കുന്ന വിവരം. കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള തർക്കങ്ങൾ രണ്ടുമാസം പിന്നിടുകയാണ്. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു.

ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ രൂക്ഷമായി തുറന്നടിച്ചു. കോൺഗ്രസിന്റെ പ്രതിനിധികൾ ചാനലിന്റെ രാത്രി ചർച്ചകളിൽ പങ്കെടുത്തിട്ട് രണ്ടുമാസം പിന്നിടുകയാണ്. മുമ്പും ഒരിക്കൽ സമാനമായ രീതിയിൽ കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിച്ചിരുന്നു. അന്ന് ചാനൽ പ്രതിനിധികൾ ക്ഷമാപണം പറഞ്ഞ ശേഷം ആയിരുന്നു പ്രശ്നങ്ങൾ അവസാനിച്ചത്. എന്നാൽ ഇന്ന് വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുകൂട്ടർക്കും ഇടയിൽ തർക്കം രൂക്ഷമായി തന്നെ തുടരുകയാണ്. മാനേജ്‌മെന്റ് നിരന്തരം വിവാദങ്ങളിൽ പെടുന്നതും അവർ ഉൾപ്പെട്ട കേസുകളും ചാനലിന്റെ വിശ്വാസ്യതക്ക് ഭീഷണി ഉയർത്തുകയായിരുന്നു. ഏറ്റവും ഒടുവിൽ കോൺഗ്രസ് തുടരുന്ന ബഹിഷ്കരണവും ചാനലിന് വിനയായി മാറി. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് ആയിരുന്നു കോൺഗ്രസിനെ ചാനൽ ബഹിഷ്കരണത്തിലേക്ക് നയിച്ചത്. എസ്ഡിപിഐ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കുവാൻ കഴിയൂ എന്ന തരത്തിൽ ചാനൽ പ്രതിനിധി റോഷി പാൽ നടത്തിയ റിപ്പോർട്ടിംഗ് ആണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. ചാനൽ പ്രതിനിധിയുടെ റിപ്പോർട്ടിങ്ങിനെ മാനേജ്മെന്റ് കൂടി അനുകൂലിച്ചപ്പോൾ കോൺഗ്രസും നിലപാട് കടുപ്പിക്കുകയായിരുന്നു.

ഇതിനിടയിൽ ചാനൽ പ്രതിനിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ച കോൺഗ്രസ് സൈബർ പോരാളികൾക്കെതിരെ മാനേജ്മെന്റ് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നങ്ങൾ സങ്കീർണ്ണമായത്. അപ്പോഴും രണ്ടാം സ്ഥാനത്ത് തുടരാൻ കഴിയുന്നത് റിപ്പോർട്ട് ചാനലിന് ആശ്വാസമാണ്. ലക്ഷക്കണക്കിന് കേബിൾ വരിക്കാരുളള കേരളാ വിഷന്റെ കേബിൾ കണക്ഷനുളളവർ ടെലിവിഷൻ സെറ്റ് ഓൺ ചെയ്യുമ്പോൾ ആദ്യം വരുന്നത് റിപോർട്ടർ ടിവിയാണ്. ഇത് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തു തന്നെ തുടരുവാൻ റിപ്പോർട്ടറിനെ സഹായിച്ചിട്ടുണ്ട്. കേബിൾ ടിവി തുറക്കുമ്പോൾ തന്നെ വരുന്ന ചാനലിൽ കുറഞ്ഞത് 1 മിനിറ്റെങ്കിലും ഓരോ പ്രേക്ഷകനും ചെലവഴിക്കും. ഇതാണ് ലാൻഡിങ്ങ് പേജ് എടുക്കുന്ന ചാനലിന് മിനിമം 15 പോയിന്റ് എങ്കിലും അധികമായി ലഭിക്കാൻ കാരണമാകുന്നത്. അഞ്ചര കോടി രൂപ ചെലവഴിച്ചാണ് റിപോർട്ടർ ടി.വി കേരളാ വിഷന്റെ ലാൻഡിങ്ങ് പേജ് കരസ്ഥമാക്കിയത്. ട്വന്റി ഫോർ ന്യൂസിന് പുതിയ ആഴ്ചയിൽ 62.28 പോയിന്റാണുള്ളത്. ആദ്യ ആഴ്ചയിൽ ഇത് 58.97 ആയിരുന്നു. അതായത് ട്വന്റി ഫോറിനെതിരെ രണ്ടാം സ്ഥാനത്ത് ആറു പോയിന്റിൽ അധികം വ്യത്യാസം നേടുകയാണ് റിപ്പോർട്ടർ ടിവി. അപ്പോഴും ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ സ്ഥാനത്തിന് വെല്ലുവിളി ഉയർത്താൻ റിപ്പോർട്ടറിന് കഴിയില്ലെന്ന പൊതു ചിത്രമാണ് ബാർക്കിലുള്ളത്. മാതൃഭൂമി ന്യൂസിനും ആശ്വാസമാണ്. 2.20 പോയിന്റാണ് അവർക്ക് കൂടിയത്.

ഇതിലൂടെ മനോരമ ന്യൂസിനേക്കാൾ മുന്നിലെത്താൻ മാതൃഭൂമിക്ക് കഴിയുന്നു. മനോരമയ്ക്കും പ്രേക്ഷകർ കൂടിയെങ്കിലും മാതൃഭൂമിയെ അപേക്ഷിച്ച് നിരക്ക് കുറവാണ്. ആദ്യ ആഴ്ചയിൽ മനോരമാ ടിവിയായിരുന്നു പട്ടികയിൽ നാലാം സ്ഥാനത്ത്. ആ നാലാം സ്ഥാനമാണ് മാതൃഭൂമി ന്യൂസ് രണ്ടാം ആഴ്ചയിൽ നേടുന്നത്. 1.20 പോയിന്റാണ് ജനം ടിവിയ്ക്ക് കൂടുന്നത്. ഇതോടെ വീണ്ടും ഇരുപത് പോയിന്റിന് മുകളിൽ ആർ എസ് എസ് പിന്തുണയുള്ള ചാനൽ എത്തുന്നു. 20.05 ആണ് ആകെ പോയിന്റ്. കഴിഞ്ഞ ആഴ്ചയും ജനം ടിവി തന്നെയായിരുന്നു പോയിന്റിൽ ആറാം സ്ഥാനത്ത്. ന്യൂസ് 18 കേരള ഏഴാം സ്ഥാനത്ത് എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. 1.27 പോയിന്റിന്റെ ഉയർച്ചയാണ് ന്യൂസ് 18 കേരള കൈവരിച്ചത്. ഇതോടെ അവർക്ക് 15.13 പോയിന്റായി. 2025ലെ ആദ്യ ആഴ്ചയിൽ കൈരളി ന്യൂസിന് 14.31 പോയിന്റുണ്ടായിരുന്നു. ഇതിൽ ഇടിവുണ്ടായി. 0.42 ശതമാനം പ്രേക്ഷക കുറവാണ് കൈരളിയ്ക്ക് ഉണ്ടായത്. ഇതും ന്യൂസ് 18 കേരളയ്ക്ക് ഏഴാം സ്ഥാനത്ത് എത്താൻ തുണയായി. മീഡിയാ വൺ ടിവി പട്ടികയിൽ അവസാന സ്ഥാനത്താണ്. പോയ ആഴ്ചയിൽ പ്രേക്ഷക ഇടിവുണ്ടായത് കൈരളി ടിവിയ്ക്ക് മാത്രമാണ്. കേരളത്തിലെ രാഷ്ട്രീയത്തിൽ സിപിഎമ്മിനുണ്ടാകുന്ന ഇടിവ് കൈരളിയുടെ ടിവി റേറ്റിംഗിൽ പ്രതിഫലിക്കുന്നുണ്ടോ എന്ന വിലയിരുത്തലും സജീവമാണ്. സിപിഎം പാർട്ടി സമ്മേളന കാലത്താണ് ഇതെല്ലാം സംഭവിക്കുന്നുവെന്നതും കൈരളിയ്ക്ക് തിരിച്ചടിയാണ്.

Tags :

Recent News

Advertisement