കോഴിക്കോട്: ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതിഷേധ റോഡ് ഷോ നടത്താന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ ദേശീയപാതയിലാണ് റോഡ് ഷോ നടത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് റോഡ് ഷോ.
കേരളത്തെ അപമാനിക്കുന്ന നടപടിയാണിതെന്നും പ്രതിഷേധം എങ്ങനെ അറിയിക്കണമെന്ന് കൂട്ടായി ആലോചിക്കുമെന്നും മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് റോഡ് ഷോ നടത്തുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. സംസ്ഥാനത്തിന് സാമ്പത്തിക പങ്കാളിത്തമുള്ള പദ്ധതിയുടെ ഉദ്ഘാടനത്തില്‍ നിന്നാണ് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത്.
പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ കാസര്‍ഗോഡ് തലപ്പാടി-ചെങ്കള റോഡിന്റെ സമാനന്തര ഉദ്ഘാടനം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ നടത്തി.






