കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ കേരളോത്സവത്തിനിടെ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച റിട്ട. അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി മണിയൂർ സ്വദേശി എം.പി വിജയൻ ആണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത് . തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. മണിയൂർ പഞ്ചായത്ത് ഓഫീസിലേക്കും പയ്യോളി പൊലീസ് സ്റ്റേഷനിലേക്കും ഭരണ പ്രതിപക്ഷ കക്ഷികൾ മാർച്ച് നടത്തിയിരുന്നു.
പ്രതി ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പയ്യോളി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.






