സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

‘ദിവ്യ’രാകുന്ന പ്രതികൾ

മിഥുൻ നാഥ്

ധികാര രാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യം നവീന്‍ ബാബു എന്ന സത്യസന്ധനായ സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവനെടുത്തിട്ട് ഇന്ന് ഒരാഴ്ച തികയുകയാണ്. ആ മരണത്തിന് ഉത്തരവാദിയായ സിപിഐഎം വനിതാ നേതാവ് ഇന്നും നിയമനടപടികള്‍ക്ക് വിധേയമാകാതെ കാണാമറയത്താണ്.

മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാപ്പഞ്ചായത്ത് മുന്‍ അധ്യക്ഷ പിപി ദിവ്യയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതിചേര്‍ത്തെങ്കിലും ചോദ്യം ചെയ്യാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് തലശേരി കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. അറസ്റ്റിന് യാതൊരു നിയമതടസവുമില്ല.

പക്ഷെ ദിവ്യ ഒളിവിലെന്ന് പറഞ്ഞ് ഒളിച്ച് കളിക്കുകയാണ് പൊലീസ്. മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി സുപ്രീം കോടതി വരെ പോയിവരാനുള്ള സമയം നല്‍കാനുള്ള പാര്‍ട്ടിയുടേയും സര്‍ക്കാരന്റെയും വിശാല സമീപനമാകും ഇതിന് പിന്നില്‍. എതിര്‍പാര്‍ട്ടിയില്‍പെട്ട നേതാക്കളെ ഓരോ കേസിന്റെ പേരില്‍ വീട്ടില്‍ കയറി പോലും അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന കാഴ്ച കേരളജനത കണ്ടുകൊണ്ടിരിക്കുകയാണ്.

അപ്പോഴാണ് അധികാരത്തിന്റെ പരിലാളന ഈ പ്രതിക്ക് ലഭിക്കുന്നത്.. അന്വേഷണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച ഉണ്ടാകില്ലെന്നും ഇന്നലെ നടന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. ഇന്ന് നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശരിയായ രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്നാണ് പറഞ്ഞത്. പ്രതിയെ കസ്റ്റഡിയില്‍ എടുക്കാതെ എന്ത് ശരിയായ അന്വേഷണം. സര്‍ക്കാരിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

നവീന്റെ മരണം സംബന്ധിച്ച് വിവിധ തലത്തിലുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി ഇന്നലെ അന്വേഷണസംഘം രേഖപ്പെടുത്തി. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന മൊഴി കളക്ടര്‍ ആവര്‍ത്തിച്ചു. എന്നാല്‍ തലശേരി കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ പറയുന്നത് കളക്ടര്‍ ക്ഷണിച്ചിട്ടാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നാണ്.

യാത്രയയപ്പ് ദിവസം രാവിലെ ദിവ്യയും കളക്ടറും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം കളക്ടര്‍ സ്ഥിരീകരിച്ചെങ്കിലും എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായില്ല. എഡിഎമ്മിന്റെ മരണശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ല. യാത്രയയപ്പ് യോഗത്തിലെ സംഭവങ്ങള്‍ക്ക് ശേഷം നവീനുമായി സംസാരിച്ചോ എന്നതിലും കളക്ടര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല.

എന്നാല്‍ നവീനുമായി നല്ല ബന്ധമായിരുന്നെന്നും അദ്ദേഹത്തിന് അവധി നിഷേധിച്ചിട്ടില്ലെന്നും കളക്ടര്‍ മാധ്യമങ്ങളോട് പറയുന്നുണ്ട്. നവീന്‍ ബാബുവിനെതിരെ ടിവി പ്രശാന്തന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതാണ് വിഷയത്തില്‍ അന്വേഷണം നടത്തിയ റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

നവീന്‍ ബാബു കോഴ വാങ്ങിയതിനോ പെട്രോള്‍ പമ്പിനുള്ള എന്‍ഒസി ബോധപൂര്‍വം വൈകിപ്പിച്ചതിനോ തെളിവില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കും.

യാത്രയയപ്പ് ചടങ്ങിന് വിളിക്കാതെത്തി മൈക്കിന് മുന്നിലിരുന്ന് നവീന്‍ ബാബുവിനെതിരെ അധിക്ഷേപം ചൊരിഞ്ഞ പിപി ദിവ്യ അന്വേഷണസംഘത്തിന് മുന്നില്‍ തെളിവൊന്നും ഹാജരാക്കിയിട്ടില്ല. രണ്ട് ദിവസത്തിനകം എല്ലാ തെളിവുകളും പുറത്ത് വരുമെന്നായിരുന്നു ടങ്ങിലെ പ്രസംഗത്തില്‍ ദിവ്യ പറഞ്ഞത്.

ഒരാഴ്ചയായിട്ടും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കാവുന്ന ഒന്നും പുറത്ത് വിടാന്‍ ദിവ്യയ്ക്ക് കഴിഞ്ഞില്ല. അതില്‍ നിന്ന് ആരോപണങ്ങള്‍ വെറും പുകമറ മാത്രമായിരുന്നു എന്ന് തെളിയുകയാണ്. താന്‍ കൈക്കൂലി കൊടുത്തെന്ന് പറഞ്ഞ ടിവി പ്രശാന്തനും അതിനുള്ള തെളിവ് കൈമാറാന്‍ കഴിഞ്ഞിട്ടില്ല.

Advertisement

രണ്ടര വയസ്സുകാരിയുടെ മരണം; ചികിത്സാപിഴിവില്ലെന്ന് മമ്മൽ ആശുപത്രി

തിരുവനന്തപുരം: കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് പരാതിയിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജീവൻ രക്ഷിക്കാനാവശ്യമായ എല്ലാ ചികിത്സയും അടിയന്തരമായി നൽകി.

Read More »

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്

Read More »

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ

Read More »

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം

Read More »

കടലിലെ മീൻ വിഷമാകുമ്പോൾ; അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്.

Read More »

“മാതൃകാ പുനരധിവാസ ഗ്രാമം”; മലപ്പുറം ജില്ലയിലെ തിരൂരിൽ ആദ്യ തറക്കല്ലിടും

തിരുവനന്തപുരം: ഭിന്നശേഷി കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും യോജിച്ചുള്ള പുനരധിവാസം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത മാതൃകാ അസിസ്റ്റീവ് വില്ലേജുകളിൽ (മാതൃകാ പുനരധിവാസ ഗ്രാമം) ആദ്യത്തെതിന് മലപ്പുറം ജില്ലയിലെ തിരൂരിൽ തറക്കല്ലിടുകയാണ്. ഇതോടെ ഈ സർക്കാരിൻ്റെ

Read More »
Advertisement