സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജോയിക്കായി തെരച്ചിലിന് നാവികസേന തലസ്ഥാനത്തേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായി തിരച്ചിൽ തുടരുന്നു. ഇതുവരെയും പ്രതീക്ഷാവഹമായ ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ നാവിക സേനാ സംഘവും രക്ഷാദൗത്യത്തിൽ പങ്കാളികളാകും.

നാവിക സേനയുടെ അതിവിദഗ്ധരായ ഡൈവിംഗ് സംഘം കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്ക് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ‘രക്ഷാ പ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു.

ജോയി മാലിന്യക്കയത്തില്‍ വീണുപോയിട്ട് 30 മണിക്കൂര്‍; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

5 മുതൽ 10 വരെ അംഗങ്ങളുളള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തുണ്ട്. പുതിയതായി പുതിയ 2 സ്കൂബെ ഡൈവേഴ്‌സിനെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേ സമയമാണ് തെരച്ചിൽ നടക്കുക.

ഡൈവിങ് ടീമിന് പോകാൻ കഴിയാത്ത വിധത്തിൽ മാലിന്യം അടിഞ്ഞ് കിടക്കുകയാണ്. അതിനാൽ കനാലിലേക്ക് കൃത്രിമമായി വെള്ളം പമ്പുചെയ്യും. സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഹൈ പവർ ക്യാമറ വെച്ചുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് പിന്നിൽ നിന്നുള്ള തെരച്ചിൽ നടക്കുന്നത്.

റോബോട്ടിക് ക്യാമറയിൽ കണ്ടത് ശരീരഭാഗങ്ങളല്ല, സ്ഥിരീകരിച്ച് സ്കൂബാടീം

വാട്ടർ ലെവൽ ആർട്ടിഫിഷ്യലായി കൂട്ടിയാൽ സഹായകരമാകും. ശാസ്ത്രീയമായ രീതിയിൽ ആലോചിച്ചാണ് ഈ നടപടിയെന്നും മന്ത്രി രാജൻ വിശദീകരിച്ചു. ആരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിലും പരിശോധിക്കും. ഇപ്പോൾ അതിൻ്റെ സമയമല്ല. ജോയിയാണ് ഇപ്പോൾ മുന്നിലെ വിഷയമെന്നും രാജൻ പറഞ്ഞു.

ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 30 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫിന്‍റെ നേതൃത്വത്തിലാണ് നിലവിൽ തെരച്ചിൽ നടക്കുന്നത്. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്.

ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തുകയാണ്. ഈ പരിശോധനയിൽ അവ്യക്തമായ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് കൂടുതല്‍ സ്കൂബാ ടീം അംഗങ്ങള്‍ ടണലിലേക്ക് ഇറങ്ങി പരിശോധന നടത്തിയെങ്കിലും ചാക്കിൽ കെട്ടിയ നിലയിലുളള മാലിന്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.