സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

റിമ കല്ലിങ്കൽ നായികയായെത്തുന്ന തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി; ചിത്രത്തിലെ പുള്ളുവൻ പാട്ട് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിമ കല്ലിങ്കൽ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘തിയേറ്റർ ദ് മിത്ത് ഓഫ് റിയാലിറ്റി’ റിലീസിനൊരുങ്ങുകയാണ്. സജിൻ ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് റിമയ്ക്ക് ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുള്ളുവന്‍പാട്ട് എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സയീദ് അബ്ബാസ് സംഗീതം ഒരുക്കിയ പാട്ടിനു വരികള്‍ എഴുതിയത് മോഹനന്‍ പുള്ളുവനാണ്. പാര്‍വതി ദേവി, ശബരിനാഥ്, രാമചന്ദ്രന്‍, നാരായണന്‍ എന്നിവരാണ് ആലപിച്ചത്.

ഒക്ടോബർ 16-നാണ് തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി റിലീസ് ചെയ്യുന്നത്. ഒക്ടോബർ 7ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.