Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പുതുക്കുറിച്ചി തീരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുമാർ (45) എന്നയാളാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെ മീൻപിടിത്തത്തിനിടെ ഉണ്ടായ അപകടത്തിലാണ് ദാരുണസംഭവം.

ആറ് മത്സ്യത്തൊഴിലാളികളാണ് അപകടസമയത്ത് വള്ളത്തിൽ ഉണ്ടായിരുന്നത്. പുതുക്കുറിച്ചി സ്വദേശിയായ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞതോടെയാണ് അപകടം സംഭവിച്ചത്. കടലിൽ വീണ കുമാറിനെ കൂട്ടിരുനവർ രക്ഷപ്പെടുത്തി കരയിലേക്ക് എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

പുതുക്കുറിച്ചി കടൽപ്രദേശം അപകടഭീഷണി കൂടുതലുള്ള പ്രദേശങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസവും ഇതേ തീരത്ത് സമാനമായ വള്ളംമറിവ് സംഭവം ഉണ്ടായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു. അപകടത്തെ തുടർന്ന് തീരദേശ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix